Athreya Research Centre of Immunity

Open 24 hours
Location

Near KSRTC Bus station, Vithura, Vithura, Trivandrum - 695551

Vamanam, Virechanam, Nasyam

Discover More

ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമായ ആയുർവേദം തികച്ചും ജനകീയമായ ഒരു ചികിത്സാശാസ്ത്രമാണ്. പ്രകൃതിയുടെ വരദാനമായ ഔഷധസസ്യങ്ങളുടെ ത്രിദോഷസിദ്ധാന്താടിസ്ഥാനത്തിലുള്ള എന്ത്- എന്തുകൊണ്ട് -എങ്ങനെ എന്ന തിരിച്ചറിവിലൂടെയുള്ള ജീവിതസാഹചര്യവും, ആഹാരശീലവും അനുഷ്ഠിക്കുവാൻ കഴിഞ്ഞെങ്കില്‍ മാത്രമേ സ്വസ്ഥമായ മനസ്സും ആരോഗ്യമുള്ള ശരീരവും നിലനിർത്തുന്നതിന് കഴിയുകയുള്ളു
ജീവശരീരങ്ങളെയും പ്രകൃതിയേയും നിയന്ത്രിക്കുന്നതും നിലനർത്തുന്നതും വായുവാണ്. ഇത് ആയുർവേദശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം . മനുഷ്യശരീരത്തിലെ ഓരോ ശരീരഭാഗങ്ങളുടെയും പ്രവർത്തനത്തിനാധാരമായി വായുവിന് പേരുകൾ നൽകിയിട്ടുണ്ട്. ആയത് ആധുനിക വൈദ്യശാസ്ത്രം ഇന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ അന്തരീക്ഷത്തിലെ വായുവിന് മേഖലാടിസ്ഥാനത്തിന് ഓരോ പേരുകള്‍ നൽകിയിട്ടുണ്ട്. ഉദാ:– കത്രീന, റീത്ത, സയാന, ഇസബെൽ, മരിയ, ഓഖി, ഫേനി, വായു, മഹ, ബുൾബുൾ എന്നിങ്ങനെ.

ആയൂർവേദശാസ്ത്രത്തിൻറെ അടിസ്ഥാന പ്രമാണങ്ങളായ വാത പിത്ത കഫങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ മനുഷ്യശരീരത്തിലെ വായുവിൻറെ സഞ്ചാരഗതിയിൽ ഉണ്ടാകുന്ന തടസ്സങ്ങളാണ് സർവ്വരോഗങ്ങൾക്കും കാരണമായി തീരുന്നത് എന്ന് മനസ്സിലാക്കാം.

ചികിത്സക്കായി എത്തുന്ന രോഗിയുടെ മനസ്സിനെ സ്വാധീനിക്കുവാൻ കഴിയുന്ന വൈദ്യനേ ചികിത്സിക്കാൻ അധികാരമുള്ളു എന്ന ആചാര്യമതം ഉൾക്കൊണ്ടു കൊണ്ടുള്ള സമീപനവും ചികിത്സയുമാണ് ഈ ആശൂപത്രിയുടെ പ്രത്യേകത.

ത്രിദോഷ സന്തുലനം ആരോഗ്യം എന്ന തത്വത്തിൽ വാതം, പിത്തം, കഫം എന്നിവയിൽ ഏതിൻറെയൊക്കെ അസന്തുലാനാവസ്ഥയാണ് രോഗിയിൽ കാണുന്നതെന്നും അങ്ങനെയുള്ള അസന്തുലാനാവസ്ഥയ്ക്ക് കാരണം എന്ത് കൊണ്ടാണെന്നും നാഡിപരീക്ഷയിലൂടെ വ്യക്തമായി രോഗിയെ ധരിപ്പിച്ചുകൊണ്ടുള്ള ചികിത്സരീതിയാണ് ആത്രേയയുടെ ഏറ്റവും പ്രധാനമായ പ്രത്യേകത.