തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് അഞ്ഞൂര് ശ്രീ പാർക്കാടി അമ്മയുടെ അരികത്ത് ശ്രീ അഞ്ഞൂര് കളരി സ്ഥിതി ചെയ്യുന്നു. അക്ഷരവിദ്യയിലും കളരിഅഭ്യാസങ്ങളും ആയൂർവേദത്തിലും ജ്യോതിഷത്തിലും മാന്ത്രിക താന്ത്രിക കർമ്മങ്ങളിലും പുകൾ പുറ്റ കളരിയാണ് അഞ്ഞൂര് കളരി. ഗുരുക്കൻമാരായ വലിയ കുട്ടി മുത്തച്ഛനും ചെറിയ കുട്ടി മുത്തച്ഛനും ഹനുമാൻ സ്വ... ാമിയെ കഠിന തപസ് ചെയ്ത് തപസ്സിൽ പ്രീതിപ്പെട്ട സ്വാമി അവരെ അനുഗ്രഹിച്ചു. ആഞ്ജനേയ അനുഗ്രഹത്താൽ ലഭിച്ച വിദ്യകൾ എല്ലാം ഗുരുക്കന്മാർ ശിഷ്യൻമാർക്ക് പഠിപ്പിച്ചു കൊടുത്തു. ജാതിക്കും തീണ്ടായ്മക്കും പ്രാധാന്യമുള്ള കാലമായതിനാൽ ബ്രാഹ്‌മണമാർക്ക് മാത്രമേ വിദ്യ അഭ്യസിക്കുവാൻ അവകാശമുണ്ടായിരുന്നുള്ളൂ. കളരി പണിക്കൻമാരായ ഗുരുനാഥൻ വിദ്യ അഭ്യസിപ്പിക്കുമ്പോൾ ജാതിയോ കുലമോ വർണ്ണമോ നോക്കാതെ ഏവർക്കും വിദ്യ പഠിപ്പിച്ചിരിരുന്നു. പണ്ട് കാലത്ത് കളരിയിൽ ഗുരുനാഥൻമാർ ഹരിശ്രീ എഴുതിപ്പിച്ചാണ് വിദ്യാരംഭിച്ചിരുന്നത്. അങ്ങനെ കളരി പണി+ More