ആർഷ ഭാരത സംസ്കൃതിയുടെ അന്തഃസത്തയായ ആദ്ധ്യാത്മീക ദർശനത്തിന്റെ പവിത്രതയിൽ അധിഷ്ഠിതവും സഹസ്രാബ്ദങ്ങളെയും അതിജിവിച്ച് അനുസ്യൂതമായി മുന്നേറുന്ന ധർമ്മ സംസ്കാരോപാസനയുടെ ശക്തിയിൽ സംസ്ഫുടം ചെയ്തെടുക്കപ്പെട്ടതും ആയ സനാതന ധർമ്മം അഥവാ ഹിന്ദു സംസ്കൃതി എന്ന നമ്മുടെ പൈതൃക സമ്പത്തിന്റെ ശക്തി ഒരിക്കൽ കൂടി അഭിനവ ഭാരതചേതനയുടെ മണ്ണിൽ ആഴ്ന്നിറങ്ങുവാനും ആ തായ്... വേരുകൾ ഒന്നുകൂടി ഈ നാടിനെ ഫലഭൂയിഷ്ടമാക്കുവാനും അതുവഴി ഇന്നും ഉറങ്ങിക്കിടക്കുന്ന ഒരോ ഭാരതീയനിലും അതിവിശിഷ്ടമായ അവന്റെ പൈതൃകത്തെക്കുറിച്ചുള്ള അവബോധം ആത്മവിശ്വാസത്തിന്റേയും കർമ്മ കുശലതയുടേയും പുതിയ ഉണർവിലേക്ക് അവനെ ഉയർത്തുവാനും വേണ്ടിയുള്ള ഒരു എളിയ സംരഭത്തിന്റെ ആദ്യത്തെ കാൽവെയ്പെന്നവണ്ണം രൂപം കൊണ്ട ട്രസ്റ്റാണ് സനാതന ധർമ്മ ദേവസ്വം ട്രസ്റ്റ്. അന്ത:ച്ഛിദ്രങ്ങളും മിഥ്യാധാരണകളും സാംസ്കാരിക ജീർണ്ണതകളും കൊണ്ട് ഇന്ന് ശിഥിലീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഹൈന്ദവ സംസ+ More