Taj sujok therapy

TAJ- AUDIO- VIDEOWORKED MARKET JUNCTION, ANCHAL, Anchal, Kollam - 691306


About Taj sujok therapy

Therapy treatment
without medicine
no operation
no injection


ആധുനിക ചികിത്സാ രംഗത്ത് സംഭവിക്കുന്നത്..
********************
രോഗികള്‍ പെരുകുകയും അവരെ ചികിത്സിക്കാനുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന കേരളത്തില്‍ ചികിത്സാ രംഗത്തു സംഭവിക്കുന്ന തട്ടിപ്പുകളുടെ വ്യാപനം അറിയണമെങ്കില്‍ ലോകപ്രശസ്ത ഡോക്ടറും ലോകത്തെ ആരോഗ്യഗവേഷണരംഗത്തെ ഏറ്റവും പ്രസിദ്ധമായ *‘ജേണല്‍ ഓഫ് ദ സയന്‍സ് ഓഫ് ഹീലിംഗ് ഔട്ട്കംസി’* ന്‍റെ സഹപത്രാധിപ രുമായ *ബെല്ല മോനപ്പ ഹെഗ്ഡെ* യുമായുള്ള അഭിമുഖ സംഭാഷണം വായിക്കണം. അലോപ്പതി, ആയൂര്‍വേദ, ഹോമിയോ മരുന്നുകള്‍ക്കടിപ്പെട്ട കേരളീയരുടെ അനാവശ്യ ഭയങ്ങള്‍ക്കും അധിക ചെലവുകള്‍ക്കും തക്കതായ പരിഹാരമാണ് മാതൃഭൂമി ആഴ്ചപതി പ്പില്‍ (2016, ജൂലൈ 3) വന്നലേഖനം, *"സമൂഹത്തിന്‍റെ ഭാഗമാണ് എന്ന ചിന്തയാണ് ആരോഗ്യം."*


ചികിത്സാ രംഗത്ത് പ്രകൃതിയും മനുഷ്യന്‍റെ സ്വാഭാവികമായ താളവും സമന്വയിപ്പിച്ച് നടത്തുന്ന സമഗ്രമായ ചികിത്സാ പദ്ധതിയുടെ ഭാഗമായ് ലോകമെങ്ങും സെമിനാറുകളും ക്ലാസ്സുകളും നടത്തുന്ന ഡോ. ഹെഗ്ഡെ പറയുന്നു, *“പാശ്ചാത്യ മരുന്നു കമ്പനികള്‍ മാരകമായ രോഗങ്ങള്‍ വിതച്ച് ലാഭം കൊയ്യുകയാണ്"*. ഇന്ന് ചികിത്സിച്ചാണ് വൈദ്യശാസ്ത്ര ടെക്നോളജി മനുഷ്യരെ കൊല്ലുന്നത്. അരോഗദൃഢഗാത്രനായ ഒരാള്‍ ഏതെങ്കിലും ടെസ്റ്റിനായി ആശുപത്രിയില്‍ പോയാല്‍ പിന്നെ അവനെ രോഗിയാക്കി മാറ്റുന്ന പ്രക്രിയ ആശുപത്രിയില്‍ ആരംഭിക്കുകയായി. അതിനാല്‍ കഴിവതും അശുപത്രിയില്‍ പോകാതിരിക്കുവാനാണ് നാം ശ്രദ്ധിക്കേണ്ടത്. ബ്രീട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ വൈദ്യലോകത്തെ പ്രവാചകനെന്ന് വാഴ്ത്തിയ ഡോ. ഹെഗ്ഡെയുടെ പ്രസിദ്ധമായ കൃതിയാണ്, *“ഡോക്റുമാര്‍ക്ക് മെഡിക്കല്‍ സ്കൂളില്‍ പഠിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍” (What Doctors Don’t Get to Study in Medical School)*.


*എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി മനുഷ്യ ശരീരത്തിനുണ്ട്.* ഏതു രോഗം വന്നാലും ആശുപത്രിയില്‍ പോയി രാസവസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ കഴിക്കുകയല്ല പോംവഴി.


സമഗ്രമായ ചികിത്സയുടെ ഭാഗമായി നമ്മുടെ മാനസികമായ ആരോഗ്യത്തെ നാം സംരക്ഷിക്കണം. ബി.എം. ഹെഗ്ഡേ എഴുതുന്നു, “കംപാഷന്‍ ജീവിത നിയമമാണ്. സകല ജീവജാലങ്ങളോടും സ്നേഹമുണ്ടാകണം. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയും. ആരെയും വെറുക്കാതിരിക്കുക. സഹജീവികളോട് കാരുണ്യം കാണിക്കുക. മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിതിരി ക്കുക. കാരണം ഈ ലോകം പരസ്പര സഹായത്തിലും സഹകരണത്തിലുമാണ് മുന്നോട്ടു പോയ് കൊണ്ടിരിക്കുന്നത്. അഹങ്കാരത്തോടെ ഞാന്‍ എന്നു പറയുന്നവന്‍ രോഗിയാണ്. ‘ഞാന്‍’ എന്ന ചിന്ത നിങ്ങളെ രോഗിയാക്കും. ഓരോ വ്യക്തിയും ‘നമ്മള്‍’ എന്നു പറയാന്‍ തുടങ്ങിയാല്‍ ആരോഗ്യ വാനായി മാറും, നമുക്ക് എപ്പോഴും ആരോഗ്യമുണ്ടാകും”.


ശാസ്ത്രം നമുക്കാവശ്യമാണ്. പ്രകൃതിയിലുള്ള പലതിനെയും വിശദീകരിക്കാന്‍ ശാസ്ത്രത്തിനാകും. പക്ഷേ ശാസ്ത്രം ടെക്നോളജിയില്‍ എത്തിയപ്പോള്‍ ലക്ഷ്യം പിഴച്ചു. ടെക്നോളജി പണത്തെക്കുറിച്ചും ലാഭത്തെയും കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളു. എല്ലാം തച്ചുടക്കാനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും ടെക്നോളജിക്കു സാധിക്കും. പക്ഷേ, ഒന്നിനെയും പുനഃസൃഷ്ടിക്കാന്‍ ശാസ്ത്രത്തിനാകില്ല. ഡോ. ഹെഗ്ഡേ പറയുന്നു, ”പാശ്ചാത്യ ശാസ്ത്രത്തിന് വെറുപ്പ് സൃഷ്ടി ക്കാനാകും. പക്ഷേ സ്നേഹം പ്രചരിപ്പിക്കാന്‍ കഴിയില്ല. മനുഷ്യരാശിയെ മുന്നോട്ട് നയിക്കേണ്ടത് പ്രാപഞ്ചികമായ സഹാനുഭൂതിയാണ്. നിങ്ങളെ കാര്‍ന്നു തിന്നുന്ന നെഗറ്റീവ് ചിന്തകളാണ് നിങ്ങളെ കൊല്ലുന്നത്”. വാസ്തവത്തില്‍ ആശുപത്രിയില്‍ എത്തുന്നവരെ ഹൃദ്രോഗികളാക്കുന്നത് ആശുപത്രികളും സെപ്ഷ്യലിസ്റ്റ് ഡോക്ടറുമാരും മരുന്നു കമ്പനിക്കാരുമാണ്. ആശുപത്രിയില്‍ വരുന്നവരുടെ രോഗം എങ്ങനെ മാറ്റാം എന്നു ചിന്തിക്കുന്നതിനു പകരം ഇന്ന് എങ്ങനെ ഈ രോഗിയില്‍ കൂടുതല്‍ രോഗങ്ങള്‍ വരുത്തി ചികിത്സിക്കാം എന്നാണ് ചിന്തിക്കുന്നത്. *”നമ്മുടെ നാട്ടില്‍ ഇന്ന് മെഡിക്കല്‍ കെയര്‍ സിസ്റ്റമല്ല, മെഡിക്കല്‍ സ്കെയര്‍ സിസ്റ്റമാണുള്ളത്”.* ആശുപത്രിയില്‍ പുതിയ മെഷിനുകള്‍ സ്ഥാപിക്കുന്ന തോടെ കൂടുതല്‍ കൂടുതല്‍ വരു മാനം അവയില്‍ ഉണ്ടാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തെക്കുറിച്ച് ഡോ. ഹെഗ്ഡെ പയുന്നതിങ്ങനെയാണ്, “കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതയുണ്ട്. എന്നാല്‍, പൊതു ജനങ്ങള്‍ ആരോഗ്യസാക്ഷരത യോ തൊഴില്‍ സാക്ഷരതയോ നേടിയെന്ന് പറയാനാവില്ല. ആശുപത്രി വ്യവസായത്തിന്‍റെ വളർച്ചാ നിരക്ക് രോഗാതുരമായ ഒരു സമൂഹത്തിന്‍റെ ബാഹ്യലക്ഷണമായി കാണാം.


പൊതുജനാരോഗ്യം വ്യവസായവത്കരിക്കപ്പെട്ട പതിനാല് രാജ്യങ്ങളില്‍ നടന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നത് ഡോക്ടര്‍ മാരുടെ എണ്ണം പെരുകുന്തോറും രോഗം കൂടുന്നുണ്ടെന്നും, ആശു പ്രികള്‍ കുറയുന്നിടത്തും രോഗം കുറയുമെന്നാണ്. ജപ്പാനാണ് ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യമെന്നു പറയാം. അവിടെ ഒരു ലക്ഷം രോഗികള്‍ക്ക് 120 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്”. ഹൃദയരക്ത ധമനികളിലെ ബ്ലോക്ക് ഒരു സാധാരണ വിദ്യാര്‍ത്ഥിയെ പരിശോധിച്ചാല്‍ പോലും കാണും. ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ തന്നെ അത്തരം ബ്ലോക്ക് ഇല്ലാതാകുമെന്നതില്‍ തര്‍ക്കമില്ല. “കൈയില്‍ ചുറ്റികയുള്ളവര്‍ക്ക് ചുറ്റുമുള്ളതെല്ലാം ആണികളായി തോന്നുമെന്ന് മാര്‍ക്ട്വെയിൻ പറഞ്ഞത് പോലെയാണ് ഡോക്ടര്‍മാര്‍ ഹൃദ്രോഗലക്ഷണങ്ങള്‍ നോക്കി ചികിത്സിക്കുന്നത്’. ഡോക്ടര്‍ നല്ലെരു മനുഷ്യനായിരുന്നാല്‍ മതി രോഗിയുടെ രോഗം പലതും എളുപ്പത്തില്‍ ചികിത്സിക്കാൻ സാധിക്കും. അനുകമ്പ നഷ്ടമാകാത്ത ഡോക്ടര്‍മാര്‍ക്ക് പല ഓപ്പറേഷനുകളും മരുന്നുകളും മാറ്റിവച്ചുകൊണ്ട് തന്‍റെ രോഗിയെ രക്ഷിക്കാം.ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും ലളിതമായതും മരുന്നുകളില്ലാത്തതും ഫലപ്രദമായതുമായ ഒരു ചികിത്സാ സമ്പ്രദായമാണ് സുജോക് തെറാപ്പി.അതിന്റെ ആഴങ്ങളിലേക്കിറങ്ങി പഠനം നടത്തി അതിശയകരമായി അത് പ്രയോഗിക്കുന്ന ഹീലറാണ് ശ്രീ.താജ്,അഞ്ചൽ.ലോകമെമ്പാടും അദ്ദേഹത്തിന്റെ സേവനങ്ങൾ ലഭ്യമാണ്

Posted By : MUNEAR

TODAY

  • MON  09:00 AM To 06:30 PM
  • TUE  09:00 AM To 06:30 PM
  • WED  09:00 AM To 06:30 PM
  • THU  09:00 AM To 06:30 PM
  • FRI  09:00 AM To 06:30 PM
  • SAT  09:00 AM To 06:30 PM
  • SUN  09:00 AM To 06:30 PM
09:00 AM To 06:30 PM

 

All hours

To send an enquiry to Taj sujok therapy

Click Here

To post a review of Taj sujok therapy

Click Here

Recommended Similar Businesses

Roots & Crown Dental Clinic
Sp Premium
Meditrina Hospital Pvt Ltd
Sp Premium
Azeezia Medical College Hospital
Sp Premium
S B M Hospital
Sp Premium

Karunagappally, Kollam

  •  

View
D-Care Dental Clinic
Premium

Thattamala, Kollam

  •  

View

View Taj sujok therapy on Map

Get this address as SMS, Send SMS ZQAN1 to 7732033330

Leads
Thank You!!!

We appreciate you for contacting us about Taj sujok therapy in Anchal

Leads