കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപിതമായതു 1926 ഡിസംബര്‍ 9 ം തീയതിയാണു. കേവലം 15 പ്രൊമോട്ടര്‍മാര്‍ ലളിതമായി ആരംഭിച്ച ഈ സ്ഥാപനത്തിനു ഇപ്പോള്‍ 180 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനമുണ്ട്. 160 കോടി രൂപയുടെ നിക്ഷേപവും 118 കോടി രൂപയുടെ വായ്പാനീക്കിയിരിപ്പുമുള്ള ബാങ്കിന്റെ സാന്പതിക ഭദ്രതയും വിശ്വസ്തതയും മ... ാത്രുകാപരമാണ്.
വൈവിധ്യവല്ക്കരണത്തിലൂടെ ഉയര്‍ച്ചയുടെ നാഴികക്കല്ലുകള്‍ പിന്നിട്ടപ്പോള്‍ 2012-2013 വര്‍ഷത്തില്‍ മാത്രം 10 കോടിയില്‍പരം രൂപയുടെ നോണ്‍ ബാങ്കിങ് വ്യാപാരം നടത്തുവാന്‍ സാധിച്ചു. 3 കോടിയില്‍പരം രൂപ തന്‍ വര്‍ഷം മാത്രം ഡിസ്കൌണ്ടും അനുവദിച്ചു നല്‍കി. കണ്ണുര്‍ ജില്ലാ സഹകരണ ബാങ്ക് ഏറ്റവും മികച്ച പ്രഥമിക സഹകരണ ബങ്കുകള്‍ക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പൊള്‍ 2004-2005 ല്‍ പ്രഥമ അവാര്‍ഡ് ലഭിച്ചതു ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിനായിരുന്നു. നിക്ഷേപ സമഹരണ പരിപാടികളില്‍ സര്‍വീസ് ബങ്കുകളില്‍ എന്നും+ More