മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസനത്തിൻ്റെ ചുമതലയിൽ 1943 സെപ്തംബർ 2-ാം തീയതി സമാരംഭിച്ച സമഗ്ര സൗഖ്യ ലഹരി വിമോചന കേന്ദ്രമാണ് മോചന ഡീ-അഡിക്ഷൻ & കൗൺസിലിംഗ് സെൻ്റർ. മദ്യപാനം എന്ന മഹാരോഗത്തിനും ഇതരലഹരിക്കും അടിമപ്പെട്ട 12,000 ത്തോളം ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും സൗഖ്യത്തിന്റെ നറുതിരി പകർന്നു നൽകുന്നതിന് 31 വർഷത്തെ സേവനത്തിലൂടെ മോചനയ്ക്ക് സാധിച്ചു.
മദ്യം മയക്കുമരുന്ന്,പുകയില, പാൻമസാല ആദിയായ ലഹരിവസ്‌തുക്കളുടെ ഉപയോഗംമൂലം ജീവിതം തകർന്നുപോയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്ന് 1956-ൽ അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ കണ്ടെത്തി. തുടർന്ന് ലോക ആരോഗ്യ സംഘടന (WHO) ഈ വസ്‌തുത അംഗീകരിച്ചു. മദ്യാസക്തി ഒരു രോഗമാണെന്നും അത് ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ആസക്തരും അവരുടെ കുടുംബാംഗങ്ങളും തിരിച്ചറിയണം.
ചികിത്സാരീതികൾ
പ്രധാനമായും മെഡിക്കൽ കെയർ, ബോധവൽക്കരണ ക്ലാസുകൾ,കൗൺസിലിംഗ്, യോഗ &
മെഡിറ്റേഷൻ, പ്രാർത്ഥന, A.A കൂട്ടായ്‌മകൾ.അനുഭവങ്ങൾ പങ്കിടൽ എന്നീ ചികിത്സാ രീതികളാണ്
മോചനയിൽ ക്രമീകരിച്ചു വരുന്നത്. 18 രോഗികൾക്കും അവരോടൊപ്പമുള്ള കുടുംബാംഗത്തിനും ഒരേ സമയം താമസിച്ച് ചികിത്സ നേടാനുള്ള സൗകര്യം മോചനയിൽ ഉണ്ട്. 30 ദിവസത്തെ ചികിത്സയാണ് സാധാരണയായി നൽകി വരുന്നത്.
പരിചയസമ്പന്നരായ കൗൺസിലേഴ്സ്‌സ്, Tutors, Office Staff, Doctors, Nurse എന്നിവയെല്ലാം മോചനയുടെ പ്രത്യേകതയാണ്.
ലഹരി ആസക്തിയിൽ നിന്ന് വിമുക്തി നേടാം 'മോചനയിലൂടെ ;
മദ്യം, മയക്ക് മരുന്ന് എന്നിവയുടെ ആസക്തിയിൽ നിന്ന് 30 ദിവസം നിണ്ടുനിൽക്കുന്ന ചികിത്സയിലൂടെ സുഖ ജീവിതം കണ്ടെത്താം, കോട്ടയം, മാങ്ങനം മോചന ഡി അഡിക്ഷൻ & കൺസിലിംഗ് സെൻ്ററിലുടെ.