കേരളത്തിൽ ഏറെയായി കുട്ടികളിലും മുതിർന്നവരിലും ആത്മഹത്യ കൂടിവരുന്നു. കാരണങ്ങൾ നിസ്സാരമായി നമുക്ക് തോന്നാം. സൈക്കിൾ വാങ്ങിത്തരാം എന്ന് അച്ഛൻ പറഞ്ഞിട്ട് വാങ്ങി തന്നില്ല ,ടിവിയുടെ റിമോട്ടിനു വേണ്ടി സഹോദരനുമായി വഴക്കിട്ടു ,മൊബൈൽ നോക്കിയിരുന്നു സമയം കളഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു ,സംരക്ഷിക്കേണ്ട ഭർത്താവ് സംരക്ഷിച്ചില്ല, പഠിക്കാൻ നല്ല മിടുക്കരും പാടിയതര വിഷയങ്ങളിൽ നല്ല മിടുക്ക് തെളിയിച്ചവരൊക്കെ ആകാം ഇവർ. എന്നാല് ചിന്തയിലെ ചില വൈകല്യങ്ങൾ ആത്മഹത്യയിലേക്ക് നയിക്കാം.
എന്തെങ്കിലും ചെയ്യുമ്പോൾ വൃത്തിയായി ചെയ്യണം, പെർഫെക്റ്റ് ആയി ചെയ്യണം എന്ന് ചിന്തിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. നല്ല കാര്യമാണ്. എന്നാൽ എപ്പോഴും പെർഫെക്ട് ആയി ചെയ്യണം എന്ന് ചിന്തിക്കുന്നത് മാനസിക പിരിമുറുക്കവും മാനസിക സമ്മർദ്ദവും ഉണ്ടാക്കും.
അതുപോലെ മറ്റുള്ളവർ എപ്പോഴും നന്നായി പെരുമാറണം അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നു, ജീവിതം എപ്പോഴും ഭംഗിയായി പോണം ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ഒരു പെർഫെക്ഷനിസ്റ്റ് മനോഭാവമുള്ളവരാണ്. ജീവിതം എന്നത് ഒരു സ്കെയിൽ വെച്ച് വരയ്ക്കുന്ന വര പോലെയല്ല. ജീവിതം ആകുന്ന വഴിയിൽ കല്ലുംമുള്ളും അനുഭവപ്പെടുന്നത് സാധാരണം.
വികലമായ ചില ചിന്തകൾ
പൂർണ്ണതയിൽ കുറഞ്ഞതെല്ലാം പരാജയമാണെന്ന് വിശ്വസിക്കുക, ഒരാളുടെ സാഹചര്യങ്ങളും സങ്കീർണമായ സ്വഭാവങ്ങൾ പരിഗണിക്കാതെ ഒരു പ്രവൃത്തിയെയോ പെരുമാറ്റത്തെയോ അടിസ്ഥാനമാക്കി ആരെയെങ്കിലും പൂർണ്ണമായും നല്ലതോ ചീത്തയോ ആയി ലേബൽ ചെയ്യുക, ഒരൊറ്റ സംഭവത്തിന്റെ പേരിൽ അല്ലെങ്കിൽ പരിമിതമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എപ്പോഴും അങ്ങനെയാണെന്ന് മുദ്ര കുത്തുക, ബദൽ വീക്ഷണങ്ങളോ പരിഹാരങ്ങളോ പരിഗണിക്കാതെ ഒരു സാഹചര്യത്തിനോ പ്രശ്നത്തിനോ ശരിയായ ഉത്തരം അല്ലെങ്കിൽ സമീപനം ഒന്നേയുള്ളൂ എന്ന് വാദിക്കുക, ഇതെല്ലാം വികലവും ആയ ചിന്തകളാണ്. സാധ്യതകൾ ഉള്ളതാണ് ജീവിതം എന്നും അല്ലാതെ ജീവിതത്തിന് രണ്ടറ്റമേ ഉള്ളൂ എന്നുമുള്ള ചിന്താഗതി തെറ്റാണെന്ന് തിരിച്ചറിയുക. സ്വീകാര്യതയുടെയും പൊരുത്തപ്പെടലിൻ്റെയും അഭാവം മൂലം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ പാടുപെടുന്നു.
അങ്ങനെ ഉത്കണ്ഠ, വിഷാദം, മറ്റ് മാനസിക ആരോഗ്യ തകരാറുകൾ, എന്നിവയുടെ ലക്ഷണങ്ങളിലേക്ക് തള്ളിവിടുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നു. പുതിയ വിവരങ്ങളുമായോ അനുഭവങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മ വ്യക്തിഗത വളർച്ചക്കും നല്ല കാഴ്ചപ്പാടിന്റെ വികാസത്തിനും തടസ്സമാകുന്നു.
പരിഹാരം
Mary Kurian, Counselling Psychologist
Re - Life Counselling Centre, Aluva

- കുട്ടികൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കൊടുത്താൽ കുട്ടികൾക്ക് ക്ഷമിക്കാനുള്ള കഴിവും സഹിക്കാനുള്ള കഴിവും പങ്കിടാനുള്ള കഴിവും കുറയും. ഇങ്ങനെയുള്ള കുട്ടികൾ നിർബന്ധ ബുദ്ധിക്കാരോ വാശിക്കാരോ ഒക്കെയായി മാറാം. മൂന്നു വയസ്സിന് മുമ്പ് കുട്ടികൾ നിർബന്ധ ബുദ്ധി കാണിക്കുന്നത് സ്വാഭാവികം ആണ്.
- വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ അത് എന്തുകൊണ്ടാണെന്ന് അറിയാൻ വ്യക്തമായി ആശയവിനിമയം നടത്തുക. ബഹുമാനപുരസരം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക.
- സാഹചര്യങ്ങളിലും ആളുകളിലും അനുഭവങ്ങളിലും അവ്യക്തതയും സങ്കീർണതയും സ്വീകരിക്കാൻ പരിശീലിക്കുക. മനുഷ്യർക്ക് തെറ്റുകളും വീഴ്ചകളും സംഭവിക്കാമെന്നും ഭൂമിയിൽ ആരും പെർഫെക്ട് അല്ലെന്നും മനസ്സിലാക്കുക.
- അമിതമായ ദേഷ്യം , ADHD ഉള്ളവർ, ഒരു എടുത്തുചാട്ട സ്വഭാവം കാണിക്കാറുണ്ട്. പാരമ്പര്യം ,ഭക്ഷണക്രമം, മൊബൈൽ ഇൻറർനെറ്റ് അഡിക്ഷൻസ്, ഹോർമോൺ വ്യതിയാനങ്ങൾ, എല്ലാം ചിന്തിക്കാതെ ബുദ്ധി ഉപയോഗിക്കാതെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളാണ്. അതിന് കൗൺസിലിംഗ് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
- വ്യത്യസ്ത കാഴ്ചപ്പാടുകളോടെ സ്വയം ചുറ്റും നോക്കുക. അതിനു വ്യത്യസ്തമായ അഭിപ്രായങ്ങളോ വിശ്വാസങ്ങളോ ഉള്ള ആളുകളുമായി സംഭാഷണങ്ങളിൽ ഏർപ്പെടുക. ഈ തുറന്ന സമീപനം ലോകത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായ ധാരണ വികസിപ്പിക്കാനും വിട്ടുവീഴ്ച മനോഭാവം വളർത്തിക്കൊണ്ടു വരാനും സഹായിക്കും.
Mary Kurian, Counselling Psychologist
Re - Life Counselling Centre, Aluva