ഒരു ക്യാൻസർ ചികിത്സാ വിദഗ്ധൻ എന്ന നിലയിൽ രോഗികളിൽ നിന്നും ഏറ്റവും കൂടുതലായി ഉന്നയിക്കപ്പെടുന്ന ചോദ്യമാണ് എന്തു കൊണ്ട് എനിക്ക് ക്യാൻസർ വന്നു എന്നുള്ളത് ...
* പുകവലിക്കായിരുന്നിട്ടും എനിക്ക് എന്തുകൊണ്ട് ശ്വാസകോശ ക്യാൻസർ വന്നു?
*മദ്യപിക്കാതിരുന്നിട്ടും എനിക്ക് എന്തുകൊണ്ട് ലിവർ കാൻസർ?
*ഈ ഞാൻ സ്ഥിരമായി വ്യായാമം ചെയ്തിരുന്നു ഹോട്ടൽ ഭക്ഷണം ഫാസ്റ്റ് ഫുഡ് കഴിക്കാറില്ല, ഞാൻ വെജിറ്റേറിയനാണ് എന്നിട്ടും എന്തുകൊണ്ട് എനിക്ക് ക്യാൻസർ വന്നു?
*ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഈ അസുഖം ഇല്ല എന്നിട്ടും എനിക്ക് എങ്ങനെ വന്നു ..?
അർബുദം എന്ന മഹാമാരി വന്ന ഏതൊരു രോഗിയുടെയും മനസ്സിൽ ഉന്നയിക്കപ്പെടുന്ന ആദ്യ ചോദ്യങ്ങൾ ആയിരിക്കും ഇവയെല്ലാം.
ഇതെങ്ങനെ സംഭവിക്കുന്നു എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം...
ക്യാൻസർ ഒരു ജനിതക രോഗമാണ്. നമ്മുടെ ശരീരത്തിലെ കോശ ങ്ങളിലുള്ള ജീനിൽ ജനിതകവ്യതിയാനം സംഭവിക്കുമ്പോഴാണ് സാ ധാരണ കോശങ്ങളെ ക്യാൻസർ കോശങ്ങൾ ആക്കി മാറ്റുന്നത്. ക്യാ ൻസർ കോശങ്ങളായി മാറിക്കഴിഞ്ഞാൽ അവ അസാധാരണമായി പെറ്റുപെരുകുകയും മുഴയായി വളരുകയും ചെയ്യുന്നു. പലവിധ കാരണങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് കോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുന്നത്. അതുകൊണ്ടു തന്നെ ഒരു കാരണം കൊണ്ടു മാത്രം ക്യാൻസർ വരാനുള്ള സാധ്യത കുറവാണ്.
ഇതിനെക്കുറിച്ചു കൂടുൽ എളുപ്പത്തിൽ മനസ്സിലാക്കാനായി ഒരു കാർ റോഡിൽ അപകടത്തിൽപ്പെടുന്നത് ചിന്തിക്കാം. ഈ ചിന്തയി ലെ അപകടം എന്ന വസ്തുതയാണ് ക്യാൻസർ
അപകടം പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. നമ്മൾ അലസ മായി വാഹനം ഓടിക്കുന്നതിന് ജീവിതശൈലിയുമായി ഉപമിക്കാം. പുകവലി, അമിതമദ്യപാനം, വ്യായാമം ഇല്ലായ്മ, നിയന്ത്രിതമല്ലാത്ത ഭക്ഷണരീതികൾ എന്നിവയെല്ലാം അലസമായി വാഹനം ഓടിക്കുന്ന തിനു തുല്യമാണ്. എപ്പോൾ വേണമെങ്കിലും അപകടത്തിലേക്ക് (ക്വാൻസറിലേക്ക് ) നയിച്ചേക്കാം എന്നാൽ നമ്മുടെതല്ലാത്ത കാരണ ങ്ങൾ കൊണ്ടും ഇത് സംഭവിക്കാം റോഡ് മോശമായാലും എതിരെ വരുന്ന വാഹനത്തിന്റെ കുറ്റം കൊണ്ടും അപകടം സംഭവിക്കാം. ..ഇതിനെ പരിസ്ഥിതി സംബന്ധമായ കാരണങ്ങളായി ഉപമിക്കാം... അന്തരീക്ഷ മലിനീകരണം, കീടനാശിനികളുടെ ഉപയോഗം, അമിത മായ സൂര്യപ്രകാശം ഏൽക്കൽ, വൈറസ് അണുബാധകൾ, റേഡി യേഷൻ രശ്മികൾ ഇവയെല്ലാം സാധ്യത ഘടകങ്ങളാണ്.
മൂന്നാമതായി നമ്മൾ ഓടിക്കുന്ന വാഹനം തന്നെ തകരാറിൽ ആയ താണെങ്കിൽ അപകടം സംഭവിക്കാം. അതിനെ നമുക്ക് പാരമ്പര്യമാ യ ഘടകങ്ങളായി ഉപമിക്കാം. 5-10 % ഘടകങ്ങൾ പാരമ്പര്യമായി സംഭവിച്ചേക്കാം. അത്തരം സാധ്യത ഘടകങ്ങൾ ഉണ്ടെങ്കിൽ സ്ക്രീ നിങ്ങിലൂടെ കാലേകൂട്ടിയുള്ള പരിശോധനകൾ സാധ്യമാണ്.
ഇങ്ങനെ പലവിധ കാരണങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് ഒ രാൾക്ക് രോഗസാധ്യത ഉണ്ടാകുന്നത്. അതുകൊണ്ട് കാൻസറിനെ 100% പ്രതിരോധിക്കുന്നത് പ്രയോഗികമല്ല.
നമുക്ക് മാറ്റം വരുത്താൻ കഴിയുന്ന സാധ്യത ഘടകങ്ങൾ
ജീവിതശൈലി, ക്യാൻസർ പ്രതിരോധ വാക്സിനുകൾ, തുടങ്ങിയ വയിലാണ് നാം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഇതിന്റെ കു ടെ സ്ക്രീനിങ് പരിശോധനകൾ കൂടി നമ്മൾ പ്രയോജനപ്രദമാക്കി യാൽ ക്യാൻസർ എന്ന മഹാമാരിയെ നമുക്ക് ഒരു പരിധിവരെ തട യാനും മെരുക്കി എടുക്കാനും സാധിക്കും.