Register Now!!

പ്രമേഹവും ചികിത്സ നിർദ്ദേശങ്ങളും

Dr.Joseph Babu
MBBS(AFMC),MD,PGDMLE,Cert.Diabetes



പ്രമേഹരോഗം ചികിത്സ നിർദ്ദേശങ്ങൾ

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. അത് പൂർണമായും മാറ്റാനാവുന്നതല്ലാത്തതിനാൽ ജീവിതശൈലിയിലുള്ള ഉചിതമായ മാറ്റങ്ങൾ രോഗ നിയന്ത്രണത്തിന് അനിവാര്യമാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും അഥവാ പിടിപെട്ടാൽ നിയന്ത്രണവിധേയമാക്കുകയും ആണ് വേണ്ടത്.

 ഫലപ്രദമായ ചികിത്സയ്ക്ക് വേണ്ടത്

 ഭക്ഷണ നിയന്ത്രണം, ചിട്ടയായ വ്യായാമ ശീലം, വിദഗ്ധ നിർദ്ദേശാനുസരണം കഴിക്കുന്ന മരുന്നുകൾ,
 രോഗ ആരംഭത്തിലെ കണ്ടുപിടിക്കുകയും ഫലപ്രദമായി ആർജ്‌ജ വത്തോടെ നിയന്ത്രിക്കുകയും ചെയ്താൽ ദീർഘകാലത്തേക്ക് പ്രയോജനം ചെയ്യും.

 രക്തസമ്മർദ്ദം, കൊളസ്ട്രോൾ തൈറോയിഡ് എന്നിവ സംബന്ധിച്ച് വിഷയങ്ങൾ പ്രമേഹവുമായി ബന്ധപ്പെട്ടതാകയാൽ ഇ വ സംബന്ധിച്ച് പരിശോധനകളും നടത്തേണ്ടതാണ്.

 പ്രമേഹ രോഗികൾക്കുള്ള ഭക്ഷണ നിയന്ത്രണം

 പ്രമേഹ രോഗ ചികിത്സയിൽ ആഹാര നിയന്ത്രണം പ്രധാന പങ്കു വഹിക്കുന്നു. സംസ്കരിക്കപ്പെട്ട അന്നജത്തിന്റെ (ഉദാഹരണത്തിന് പോളിഷ്ഡ് അരി, റവ, മൈദ)ക്രമാതീതമായ ഉപയോഗം ഭാരതീയരുടെ പ്രത്യേകിച്ച്.മലയാളികളുടെ ഭക്ഷണരീതിയിൽ തിരുത്തപ്പെടേണ്ട ശീലമാണ്.അരി,ഗോതമ്പ്, റവ എന്നിവയിൽ ഏതാണ്ട് മുഴുവനായും അന്നജമാകയാൽ ഇവ ചെറിയ അളവിൽ മാത്രമേ കഴിക്കാവൂ അതോടൊപ്പം മാംസ്യം അഥവാ പ്രോട്ടീൻ സമൃദ്ധമായ ഇനങ്ങൾ കൂടുതൽ കഴിക്കുകയും വേണം. പരമ്പരാഗതമായി നാം ശീലിച്ചത് പോലെ വയറു നിറയെ ആഹാരം കഴിക്കുന്നതിനു പകരം ലഘുഭക്ഷണം പലപ്രാവശ്യം കഴിക്കുന്നതാണ് അഭികാമ്യം. മാംസങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീനേക്കാൾ നല്ലത് സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീനാണ്. ഉദാഹരണത്തിന് കൂൺ വർഗ്ഗങ്ങൾ നല്ല പ്രോട്ടീൻ ഉള്ള ആഹാരമാണ്.

 പ്രമേഹരോഗികൾക്ക് ഫൈബർ അഥവാ നാരുകൾ ധാരാളമുള്ള ഭക്ഷണമാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് നിയന്ത്രിക്കാൻ ഫൈബർ സമൃദ്ധമായ ഭക്ഷണം ഉപകരിക്കും. റാഗി,പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കണം.ഒരു ടീസ്പൂൺ ഉലുവാപ്പൊടി ദിവസേന ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്

 പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നത്

മത്സ്യം ( വറുക്കാത്തത്)
 പച്ചക്കറികൾ
മുളപ്പിച്ച പയർ ഇനങ്ങൾ (ചെറുപയർ / വൻപയർ / വെള്ളക്കടല / മുതിര / ഉഴുന്ന് / ഗ്രീൻപീസ് / സോയാബീൻ / രാജ്മ) 
പാട മാറ്റിയ പാൽ (100ml)
മുട്ടയുടെ വെള്ള
മൾട്ടി ഗ്രീൻ ആട്ടയുടെ പലഹാരങ്ങൾ( ചപ്പാത്തി, ദോശ )
പഴവർഗ്ഗങ്ങൾ, റോബസ്റ്റ, ആപ്പിൾ, പേരക്ക,പച്ചമാങ്ങ, പഴുക്കാത്ത, ചക്ക, പപ്പായ, നാരങ്ങ,ഓറഞ്ച്, പച്ച മുന്തിരി, എന്നിവ മിതമായ അളവിൽ

എണ്ണ (പാചകത്തിന്) എള്ളെണ്ണ, കപ്പലണ്ടി എണ്ണ സൺഫ്ലവർ എണ്ണ / തവിടെണ്ണ,ഒലിവോയിൽ കടുകെണ്ണ
ഇവയിൽ ഒലിവ് എണ്ണയും സൺഫ്ലവറും അധികം ചൂടാക്കുന്ന പാചകത്തിന് നല്ലതല്ല. നാം പാചകത്തിന് തേങ്ങ ധാരാളമായി ഉപയോഗിക്കുന്ന തു കൊണ്ട് പാചകത്തിന് വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് ഉത്തമം.

മിതമായി മാത്രം കഴിക്കേണ്ടവ

അരി/ ഗോതമ്പ്/ റവ പലഹാരങ്ങൾ 
അരിയിൽ  കുത്തരിയാണ് ഉത്തമം
കിഴങ്ങുവർഗ്ഗങ്ങൾ
അരിയും ,ഗോതമ്പും തമ്മിൽ പോഷകങ്ങളിൽ സാരമായ വ്യത്യാസം ഇല്ലാത്തതിനാൽ പ്രമേഹരോഗികൾക്ക് ഇവയുടെ അമിത ഉപയോഗം ദോഷം ചെയ്യും എന്നാൽ മൾട്ടി ഗ്രീൻ. മൾട്ടി ഗ്രീൻ ആട്ട പ്രമേഹ രോഗികൾക്ക് അത്യുത്തമം.

ഹാനികരമായ ഭക്ഷണം

മധുര പലഹാരങ്ങൾ - ശർക്കര, തേൻ , പഞ്ചസാര ,കരിപ്പെട്ടി
സംസ്കരിച്ച അന്നജം (ഫാസ്റ്റ് ഫുഡ്),ന്യൂഡിൽസ്, മൈദ പലഹാരം, ബേക്കറി ഉത്പന്നങ്ങൾ / എണ്ണ പലഹാരങ്ങൾ പഴവർഗ്ഗങ്ങൾ  - ഏത്തപ്പഴം, ഈന്തപ്പഴം, സപ്പോട്ട 
 പഴച്ചാറുകൾ ,പ്രത്യേകിച്ച്  Preserved  Juices (Tinner)
അമിതമായി എണ്ണക്കൊഴുപ്പ്  ചേർത്ത ഭക്ഷണങ്ങളും, നെയ്യ്, ഡാൽഡ,വെട്ട് നെയ്യ് എന്നിവ ചേർത്ത് ഉണ്ടാക്കുന്നതും
 ഉദാ:- ബിരിയാണി, നെയ്ച്ചോറ്

പലവട്ടം അമിതമായി ചൂടാക്കിയ എണ്ണയിൽ പാചകം ചെയ്തവ എന്നിവ കൂടുതൽ കൊഴുപ്പും ഉപ്പും ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ( അച്ചാർ, ഉണക്കമാങ്ങ, ഉണക്ക മത്സ്യം ,ഉപ്പേരികൾ ,പപ്പടം എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും എന്നതിനാൽ ഹാനികരമാണ്.


 
ഡോ.ജോസഫ് ബാബു