Navaikulam Service Co-operative Bank
About Navaikulam Service Co-operative Bank
95 Years of experience in banking Sector and offer Efficient banking services for the community. Navaikulam Service Co-operative bank offers excellent services to our customers to meet their financial needs.
ഇന്ന് 127 കോടിയോളം രൂപ നിക്ഷേപവും 70 കോടിയോളം രൂപ വായ്‌പ ബാക്കി നിൽപ്പും, 126.50 കോടിയോളം പ്രവർത്തന മൂലധനവുമുള്ള ക്ലാസ്സ് 1 സപെഷ്യൽ ഗ്രേഡ് A ക്ലാസ്സ് ബാങ്കായി പ്രവർത്തിച്ച് വരുന്നു.
ശ്രീ.വി.പത്മനാഭപിള്ള ആദ്യപ്രസിഡൻ്റכയും ശ്രീ കുമാരപിള്ള, ശ്രീ.എ.എം.റഷീദ്, ശ്രീ.അബ്‌ദുൾ സലാം, ശ്രീ.എസ്.ചെല്ലപ്പൻ പിള്ള, ശ്രീ.ജി.ജനാർദ്ദനപിള്ള, ശ്രീ.എസ്.രാമസ്വാമി അയ്യർ,ശ്രീ എം. ബഷീർ, തുടങ്ങിയവർ ബാങ്കിൻ്റെ ആദ്യകാല പ്രസിഡൻ്റുമാരായിരുന്നു. 1975 മുതൽ 1997 ൽ മരണപ്പെടുന്നത് വരേയും ശ്രീ.എൻ. രാമചന്ദ്രൻ പിള്ള ബാങ്കിൻ്റെ പ്രസിഡൻ്റכയി പ്രവർത്തിച്ചു.അദ്ദേഹത്തിൻ്റെ കാലഘട്ടമാണ് ബാങ്കിൻ്റെ പ്രവർത്തന പുരോഗതിക്ക് അടിത്തറയായത്. തുടർന്ന് 1997 മുതൽ 2018 വരെ ശ്രീ.കെ.ഗോപാലകൃഷ്ണപിള്ള ബാങ്കിൻ്റെ പ്രസിഡൻ്റכയി പ്രവർത്തിച്ചു. തുടർന്ന് 24.06 .2018 ൽ ശ്രീ.അഡ്വ.എം.എം താഹയുടെ നേതൃത്വത്തിലുള്ള 11 അംഗഭരണസമിതി ഭരണസാരഥ്യം എറ്റെടുത്ത് പ്രവർത്തിച്ച് വരുന്നു.
ആദ്യ കാലത്ത് ബാങ്കിന് ഹോണററി സെക്രട്ടറിമാരും താൽക്കാലിക സെക്രട്ടറിമാരുമാണ് ഉണ്ടായിരുന്നത്. സർവ്വശ്രീ സി.കെ കൃഷ്ണപിള്ള,ആർ. ശങ്കരപ്പിള്ള, ജി.ജനാർദ്ദനപിള്ള, എസ്. ആനന്ദകുറുപ്പ് എന്നിവർ ഹോണററി സെക്രട്ടറിമാരായും ശ്രീ.സി.കെ രാജഗോപാലൻ നായർ താൽക്കാലിക സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ പെയ്‌ഡ് സെക്രട്ടറി ശ്രീ.സി.വിക്രമൻ പിള്ളയും തുടർന്ന് ശ്രീ.രഘുനാഥൻ നായർ .ശ്രീ .ആർ .നാരായണപിള്ള, ശ്രീ.എൻ രവീന്ദ്രൻ പിള്ള തുടങ്ങിയവരും 24.06.1982 മുതൽ ശ്രീ.എൽ ഓമനയും, 08.05.1992 മുതൽ ശ്രീ .സി ശ്രീകുമാറും, 01.06.2014 മുതൽ 30.09.2014 വരെ ശ്രീ.ആർ രാജശേഖരനും സെക്രട്ടറിയായി പ്രവർത്തിച്ചു. 01.10.2014 മുതൽ ശ്രീമതി എസ്. ബിന്ദു ബാങ്കിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു.
12.08.2002 ൽ കപ്പാംവിളയിലും, 27.05.2003 ൽ കല്ലമ്പലത്തും, 08.09.2005 ൽ കുളമടയിലും ശാഖകൾ സ്ഥാപിച്ച് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ബാങ്ക് മാരക രോഗങ്ങളാൽ അവശതയനുഭവിയ്ക്കുന്ന അംഗങ്ങളെ സഹായിക്കാനായി സാന്ത്വനം ചികിൽസാ സഹായ ഫണ്ട് നടപ്പാക്കിയിരിയ്ക്കുന്നു. ബാങ്കിലെ പ്രവർത്തനപരിധിയിലെ മികച്ച കർഷകർക്ക് എല്ലാ വർഷവും രാമചന്ദ്രൻപിള്ള മെമ്മോറിയൽ കർഷക അവാർഡും, അംഗങ്ങളുടെ മക്കളിലെ ഉയർന്ന ഗ്രേഡ് നേടുന്ന കുട്ടികൾക്ക് രാമചന്ദ്രൻപിള്ള മെമ്മോറിയൽ വിദ്യാഭാസ അവാർഡും നൽകിവരുന്നു. ബാങ്കിൻ്റെ കീഴിൽ ബാപ്പുജി വായനശാല എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ച് പ്രവർത്തിപ്പിയ്ക്കുന്നു . RTGS / NEFT, SMS ബാംങ്കിംഗ് സവിധാനങ്ങളും, മൊബൈൽ ബാംങ്കിംഗ് സംവിധാനവും ബാങ്കിൽ നടപ്പിലാക്കി വരുന്നു. വളം ഡിപ്പോ, എല്ലാ സൗകര്യങ്ങളോടും കൂടിയ മിനി കോൺഫറൻസ് ഹാൾ, എല്ലാ ശാഖകളിലും സേഫ് ഡെപ്പോസിറ്റ് ലോക്കർ സവിധാനം എന്നിവയും ബാങ്കിൽ നടപ്പാക്കിയിരിക്കുന്നു.
Find more Bank in Trivandrum City