SOORYA GYPSUM PLASTERING
Working Hours
Monday 09:00 AM To 07:00 PM
Tuesday 09:00 AM To 07:00 PM
Wednesday 09:00 AM To 07:00 PM
Thursday 09:00 AM To 07:00 PM
Friday 09:00 AM To 07:00 PM
Saturday 09:00 AM To 07:00 PM
Sunday Holiday
About SOORYA GYPSUM PLASTERING
ജിപ്സം പ്ലാസ്റ്ററിന് നിർമ്മാണ മേഖലയിൽ വൻ ഡിമാന്റ്
ജിപ്സം പ്ലാസ്റ്ററിന് നിർമ്മാണ മേഖലയിൽ വൻ ഡിമാന്റ്. സിമന്റിന്റെയും മണലിന്റെയും വർധിച്ച വില മറികടക്കാൻ സാധാരണക്കാരായ ഉപഭോക്താക്കൾ കൂടുതലായും ജിപ്സം പ്ലാസ്റ്ററിനെയാണ് ആശ്രയിക്കുന്നത്. മണൽ വാരൽ എന്ന പ്രകൃതി ചൂഷണം കുറച്ചു കൊണ്ടുവരുക എന്നതുകൂടാതെ, നിർമ്മാണച്ചിലവ്വും വീടിനുളളിലെ ചൂടും പകുതി കണ്ട് കുറക്കാൻ കഴിയും എന്നതിനപ്പുറം മനോഹാരിതയും ലഭിക്കുന്നു കൂടാതെ ജിപ്സത്തിൽ പെയിന്റിന്റെ ആഗിരണം കുറവായതിനാൽ നമുക്ക് പെയിന്റിംഗിൽ 30% ലാഭം കിട്ടുകയും ചെയ്യുന്നു. സിമന്റും മണലും ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ ഒരു സ്ക്വയർ ഫീറ്റ് നിർമ്മാണച്ചിലവ് 55 രൂപ വരെ എത്തി നിൽക്കുമ്പോൾ ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ചാണെങ്കിൽ 40 രൂപയിൽ ഒതുങ്ങും. പ്ലാസ്റ്റർ എളുപ്പത്തിൽ ഈർപ്പം ആഗിരണം ചെയ്യുമെന്നതിനാൽ റൂമുകളിൽ സദാസമയവും എസിയുടെ പ്രതീതി ഉണ്ടാകും. ടാറ്റാ ഹൗസിങ് പ്രൊജക്റ്റു കളിലും, ഏഴിമല നാവിക അക്കാദമിയിൽ മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗവും ഇന്റീരിയർ പ്ലാസ്റ്ററിംഗിനായി ജിപ്സം പ്ലാസ്റ്ററാണ് ഉപയോഗിക്കുന്നത് എന്നതുതന്നെ ഈ പ്രൊഡക്റ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതാണ്. കോൺക്രീറ്റ് ഭിത്തികൾ, ഇഷ്ടിക, കട്ടകൾ വെട്ടുകല്ല് തുടങ്ങി ഏത് പ്രതലത്തിലും നേരിട്ട് ഉപയോഗിക്കാമെന്നതും മറ്റൊന്നിനും അവകാശപ്പെടാൻ കഴിയാത്തതാണ്. വിഷാംശരഹിതവും പൂപ്പൽ ഫംഗസ് എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. കഴിഞ്ഞ 7 വർഷമായി സംസ്ഥാനത്തെ മെട്രോ പോളിറ്റൻ ടൗണുകളിൽ ഷോപ്പിഗ് മാളുകളിലും ഫ്ലാറ്റുകളിലും ജിപ്സം പ്ലാസ്റ്ററാണ് ഉപയോഗിച്ചു വരുന്നത്. സമീപഭാവിയിൽ തന്നെ മണലിന്റെയും എംസാന്റിന്റെയും ലഭ്യത കുറയുമ്പോൾ പകരം മാർഗ്ഗമായി ജിപ്സം പ്ലാസ്റ്ററല്ലാതെ മറ്റൊന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇറാനിൽനിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന 100% പ്രകൃതിദത്തമായ ഉല്പന്നമാണ് ജിപ്സം പ്ലാസ്റ്റർ. പ്രകൃതിയെ വേദനിപ്പിക്കാത്തൊരു നിർമാണത്തിന് നമുക്ക് കൈകോർക്കാം.
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും കസ്റ്റമർ കെയറുമായി ബന്ധപ്പെടുക
Recommended Similar Businesses
Find more Building and Construction in Kunnamkulam