Mochana De Addiction and Counselling Center
MOCHANA DE-ADDICTION & COUNSELLING CENTER
മദ്യം, മയക്ക് മരുന്ന് എന്നിവയുടെ ആസക്തിയിൽ നിന്ന് 30 ദിവസം നിണ്ടുനിൽക്കുന്ന ചികിത്സയിലൂടെ സുഖ ജീവിതം കണ്ടെത്താം, കോട്ടയം, മാങ്ങനം മോചന ഡി അഡിക്ഷൻ & കൺസിലിംഗ് സെൻ്ററിലുടെ.
Visit nowWorking Hours
Monday 08:00 AM To 08:00 PM
Tuesday 08:00 AM To 08:00 PM
Wednesday 08:00 AM To 08:00 PM
Thursday 08:00 AM To 08:00 PM
Friday 08:00 AM To 08:00 PM
Saturday 08:00 AM To 08:00 PM
Sunday 02:00 PM To 08:00 PM
About Mochana De Addiction and Counselling Center
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസനത്തിൻ്റെ ചുമതലയിൽ 1943 സെപ്തംബർ 2-ാം തീയതി സമാരംഭിച്ച സമഗ്ര സൗഖ്യ ലഹരി വിമോചന കേന്ദ്രമാണ് മോചന ഡീ-അഡിക്ഷൻ & കൗൺസിലിംഗ് സെൻ്റർ. മദ്യപാനം എന്ന മഹാരോഗത്തിനും ഇതരലഹരിക്കും അടിമപ്പെട്ട 12,000 ത്തോളം ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും സൗഖ്യത്തിന്റെ നറുതിരി പകർന്നു നൽകുന്നതിന് 31 വർഷത്തെ സേവനത്തിലൂടെ മോചനയ്ക്ക് സാധിച്ചു.
മദ്യം മയക്കുമരുന്ന്,പുകയില, പാൻമസാല ആദിയായ ലഹരിവസ്‌തുക്കളുടെ ഉപയോഗംമൂലം ജീവിതം തകർന്നുപോയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്ന് 1956-ൽ അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ കണ്ടെത്തി. തുടർന്ന് ലോക ആരോഗ്യ സംഘടന (WHO) ഈ വസ്‌തുത അംഗീകരിച്ചു. മദ്യാസക്തി ഒരു രോഗമാണെന്നും അത് ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ആസക്തരും അവരുടെ കുടുംബാംഗങ്ങളും തിരിച്ചറിയണം.
ചികിത്സാരീതികൾ
പ്രധാനമായും മെഡിക്കൽ കെയർ, ബോധവൽക്കരണ ക്ലാസുകൾ,കൗൺസിലിംഗ്, യോഗ &
മെഡിറ്റേഷൻ, പ്രാർത്ഥന, A.A കൂട്ടായ്‌മകൾ.അനുഭവങ്ങൾ പങ്കിടൽ എന്നീ ചികിത്സാ രീതികളാണ്
മോചനയിൽ ക്രമീകരിച്ചു വരുന്നത്. 18 രോഗികൾക്കും അവരോടൊപ്പമുള്ള കുടുംബാംഗത്തിനും ഒരേ സമയം താമസിച്ച് ചികിത്സ നേടാനുള്ള സൗകര്യം മോചനയിൽ ഉണ്ട്. 30 ദിവസത്തെ ചികിത്സയാണ് സാധാരണയായി നൽകി വരുന്നത്.
പരിചയസമ്പന്നരായ കൗൺസിലേഴ്സ്‌സ്, Tutors, Office Staff, Doctors, Nurse എന്നിവയെല്ലാം മോചനയുടെ പ്രത്യേകതയാണ്.
ലഹരി ആസക്തിയിൽ നിന്ന് വിമുക്തി നേടാം 'മോചനയിലൂടെ ;
മദ്യം, മയക്ക് മരുന്ന് എന്നിവയുടെ ആസക്തിയിൽ നിന്ന് 30 ദിവസം നിണ്ടുനിൽക്കുന്ന ചികിത്സയിലൂടെ സുഖ ജീവിതം കണ്ടെത്താം, കോട്ടയം, മാങ്ങനം മോചന ഡി അഡിക്ഷൻ & കൺസിലിംഗ് സെൻ്ററിലുടെ
SERVICE
* Treatment for Addicts :- ലഹരി ആസക്തർക്കായുള്ള ചികിത്സാ
* Counselling for Addicts :- ആസക്തർക്കായുള്ള കൗൺസിലിംഗ്
* Short term Rehabilitation for Addicts :- ചുരുങ്ങിയ കാലത്തേക്കുള്ള പുനരധിവാസം
* Post & Pre - marital Counselling:- വിവാഹനന്തര - പൂർവ്വ കൗൺസിലിംഗ്
* Family Counselling:- കുടുംബ കൗൺസിലിംഗ് - വിദ്യാർത്ഥികൾക്കായുള്ള
* Students Counselling:- വിദ്യാർത്ഥികൾക്കായുള്ള കൗൺസിലിംഗ്
* Internship for Social Work and Psychology students :- സോഷ്യൽ വർക്ക്, സൈക്കോളജി
വിദ്യാർത്ഥികൾക്ക് ഇൻടേൺഷിപ്പ്
മോചനയുടെ ലക്ഷ്യം
ആസക്തിരഹിതമായ, ദൈവകേന്ദ്രീകൃതമായ, കുടുംബ കേന്ദ്രീകൃതമായ, പരിസ്ഥിതി സൗഹൃദമായ ഒരു നവ സമൂഹത്തിൻറെ നിർമ്മിതിയാണ് മോചനയുടെ ലക്ഷ്യം
പ്രവർത്തനങ്ങൾ
* മദ്യത്തിനും മറ്റ് ലഹരി വസ്‌തുക്കൾക്കും അടിമകളായ രോഗികൾക്ക് 30 ദിവസം
നീണ്ടുനിൽക്കുന്ന ചികിത്സാ നൽകുന്നു.
* ചികിത്സ പൂർത്തീകരിച്ചു സൗഖ്യജീവിതത്തിലേക്ക് പ്രവേശിച്ചവർക്ക് അനുധാവന
കൗൺസിലിംഗ് വരുന്നു.
* പ്രീമാരിറ്റൽ, പോസ്റ്റ് മാരിറ്റൽ, ഫാമിലി കൗൺസിലിംഗുകൾ നിർവ്വഹിക്കുന്നു.
* സ്‌കൂളുകൾ,കോളജുകൾ എന്നിവ കേന്ദ്രീകരിച്ച്, ഫിലിംഷോ, ബോധവൽക്കരണ ക്ലാസ്സുകൾ,കൗൺസിലിംഗുകൾ എന്നിവ നടത്തിവരുന്നു.
* പള്ളികൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നൽകുന്നു.
* ഡീ അഡിക്ഷൻ മിനിസ്ട്രിയിൽ താൽപര്യമുള്ളവർക്കും സുവിശേഷകർക്കും
പരിശീലനം നൽകുന്നു.
* ഡീ-അഡിക്ഷൻ മിനിസ്ട്രിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് Orientation, Training എന്നിവ നൽകി
വരുന്നു.
* വ്യാഴാഴ്ചകളിൽ വൈകിട്ട് 6.30 നും മാസത്തിൻ്റെ മൂന്നാം ബുധനാഴ്‌ച രാവിലെ 10.30 നും
A.A മീറ്റിംഗുകൾ നടത്തിവരുന്നു
* ഡി-അഡിക്ഷൻ ക്യാമ്പുകൾ ക്രമീകരിക്കുന്നു.
* BSW.MSW,MA Psychology, Counselling വിദ്യാർത്ഥികൾക്ക് ഇന്റേണഷിപ്പ് ട്രെയിനിംഗ് നൽകി വരുന്നു.
* A.A മീറ്റിംഗുകൾ നടത്തി വരുന്നു. വർഷത്തിൽ ഒരിക്കൽ A.A അംഗങ്ങളുടെ കുടുംബസമ്മേളനം നടത്തപ്പെടുന്നു.
* ലഹരി ആസക്തികളെക്കുറിച്ചും, അതിൻ്റെ വിപത്തുകളെക്കുറിച്ചും, മാഗസിൻ, ലഘുലേഖകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു.
Find more De Addiction Centre in Manganam